തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍ ജനാധിപത്യ കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

author-image
സാബു മാത്യു
Updated On
New Update

കോട്ടയം:  ജനാധിപത്യകര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍ തൊടുപുഴയെ നോമിനേറ്റ്‌ ചെയ്‌തതായി സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ വെട്ടിയാങ്കല്‍ അറിയിച്ചു.

Advertisment

publive-image

കെ.എസ്‌.എസി. യുടെ യൂണിറ്റ്‌ തലത്തില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച തങ്കച്ചന്‍ പാറത്തലയ്‌ക്കല്‍, കെ.എസ്‌.സി. സംസ്ഥാനകമ്മറ്റിയംഗം, യൂത്ത്‌ ഫ്രണ്ട്‌ തൊടുപുഴ നിയോജകമണ്‌ഡലം പ്രസിഡന്റ്‌, കേരളാ കോണ്‍ഗ്രസ്‌ നിയോജകമണ്‌ഡലം സെക്രട്ടറിയേറ്റംഗം, കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌, പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Advertisment