Advertisment

ട്രാവൻകൂർ സിമന്റ്സിൽ നിന്നും 35 വർഷത്തോളം സേവനം പൂർത്തികരിച്ച് വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് റിട്ടയേർഡ് ഫോറം ഭാരവാഹികൾ

New Update

കോട്ടയം:  ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിൽ നിന്നും 35 വർഷത്തോളം സേവനം പൂർത്തികരിച്ച് 2018മുതൽ വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി പി.എഫ്. മുതലായവ ലഭിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നുവെന്നും ഇക്കാരണങ്ങൾ കാണിച്ച് മാനേജുെമന്റിനും, സർക്കാരിനും പല നിവേദനങ്ങളും സമർപ്പിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലന്നും സിമന്റ്സ് ബോർഡ് യോഗത്തിനിടെ നടന്ന ചർച്ചയിൽ റിട്ടയേർഡ് ഫോറം ഭാരവാഹികൾ.

Advertisment

publive-image

ആനുകൂല്യങ്ങൾ ലഭിക്കാത്തതുമൂലം സാമ്പത്തിക ബാദ്ധ്യതകൾ വളരെയധികം നേരിടേണ്ടി വരുന്നു

ഗ്രാറ്റുവിറ്റിയുടേയും, ഇ.പി.എഫ് ന്റെയും നിയമങ്ങൾ ഡയറക്ടർ ബോർഡിന് അറിവുള്ളതാണെങ്കിലും അറിയാത്ത ഭാവം നടിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങി വന്നിരിക്കുന്ന ബാദ്ധ്യതകൾ, ബാങ്ക്

നിന്നുള്ള നോട്ടീസ് ഭീഷണി, പിഴപ്പലിശ എന്നിവ നേരിട്ടു കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാവാതെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥ ആണ് നിലവിൽ ഉള്ളതെന്ന് ഇവർ ചൂണ്ടി കാട്ടി.

ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ റിട്ടയർ ചെയ്തവരുടെ എണ്ണം അൻപതിലേക്ക് എത്തി. മാസത്തിൽ 5പേർക്ക് ആനുകൂല്യങ്ങൾ നൽകി വിട്ടിരുന്നു എങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും മാനേജ്മെന്റിന്റെ പിടിപുകേടാണ് ഇതിനു കാരണം എന്നും അവർ കുറ്റപ്പെടുത്തി.

സർവ്വീസിൽ ഇരിക്കുന്നവരും വിരമിക്കൽ അടുത്തിരിക്കുന്നവരും പല കാരണങ്ങൾ ഉന്നയിച്ച് മാനേജ്‌മെൻറിനെ സ്വാധീനിച്ച് ഗ്രാറ്റുവിറ്റിയിൽ നിന്നും അഡ്വാൻസുകൾ വാങ്ങുന്നു .പ്രസ്തുത നടപടിയിൽ അഴിമതി നടക്കുന്നു,

ഗവണ്മെന്റനെ ആശ്രയിച്ചു കിട്ടുന്ന പണം ചെലവാക്കുന്നതിൽ അഴിമതി നടക്കുന്നുണ്ട് പർച്ചേസ്നടത്തി അവരുടെ ക്യാഷ് കൃത്യമായി കൊടുക്കുന്നതിനാണ് ഉദ്യോഗസ്ഥർകു താല്പര്യം.

ഈ ഇടപാടിൽ വൻ അഴിമതി നടക്കുന്നുഉണ്ടന്നും വിജിലൻസ് എൻക്യുറി നടത്തണം എന്നും ഇന്നലെ നടന്ന യോഗത്തിനിടെ നടന്ന ചർച്ചയിൽ റിട്ടയേർഡ് ഫോറം ഭാരവാഹികൾ ആയ ജോൺ പി ചെറിയാൻ, പി എം ജോയ്, സനൽ കുമാർ, സീ എസ് കൃഷ്ണൻ കുട്ടി എന്നിവർ ആവശ്യപെട്ടു.

Advertisment