Advertisment

യു. എന്‍. അസംബ്ലി പുനരാവിഷ്‌ക്കാരം ഇന്ന് സമാപിക്കും

New Update

മരങ്ങാട്ടുപിള്ളി:  മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മാതൃകാ ഐക്യരാഷ്ട്രസഭക്ക് ഇന്ന് സമാപനം.

Advertisment

ഇന്നലെ നടന്ന സെക്യൂരിറ്റി കൗണ്‍സില്‍, ജനറല്‍ അസംബ്ലി യു.എന്‍. യോഗങ്ങളില്‍ ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഇന്‍ഡ്യ-പാക് വിഷയം, ആഗോള ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്തു.

publive-image

ഇന്ന് രാവിലെ 9 ന് മരങ്ങാട്ടുപിള്ളിയില്‍ നടക്കുന്ന യു. എന്‍. സാംസ്‌കാരിക ഘോഷയാത്രയില്‍ 193 രാജ്യങ്ങളുടെ പതാകയേന്തി അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെയാണ് കുട്ടികള്‍ അണിനിരക്കുക.

വേള്‍ഡ് മലയാളി കേരളാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ നടത്തുന്ന പ്ലാസ്റ്റിക് ശേഖരണയാത്രക്ക് കോട്ടയം ജില്ലയിലെ സ്വീകരണവും ഇതിനെ തുടര്‍ന്ന് നടക്കും.

പൊതുസമ്മേളനത്തില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു അദ്ധ്യക്ഷത വഹിക്കും, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍ ഉദ്ഘാടനം ചെയ്യും.

publive-image

ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര പ്ലാസ്റ്റിക് ശേഖരണം ഏറ്റുവാങ്ങും, തുടര്‍ന്ന് പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും.

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് കെ. കെ., വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍, എം.പി.റ്റി.എ. പ്രസിഡന്റ് അഡ്വ. സുനില്‍ കുമാര്‍ സിറിയക്, പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, പ്രൊഫ. ലാലി കെ. ജോര്‍ജ്, തുടങ്ങിവര്‍ സംസാരിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുന്‍ എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദഘാടനം ചെയ്യും. മികച്ച മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, ക്യാഷ് പ്രൈസും നല്‍കും.

Advertisment