Advertisment

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇന്റര്‍ കോളേജിയേറ്റ് എന്‍.സി.സി. ഫെസ്റ്റ്

New Update

കോട്ടയം:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എന്‍.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലാ 17 കേരള

ബറ്റാലിയന്റെ സഹകരണത്തോടെ ഓള്‍ കേരള എന്‍.സി.സി. ഫെസ്റ്റ് കമ്മാന്‍ഡോ 2020 സംഘടിപ്പിച്ചു.

Advertisment

ഫെസ്റ്റിന്റെ ഭാഗമായി നടന്ന സ്വാഡ് ഡ്രില്‍ കോമ്പറ്റീഷനില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് ഒന്നാം സ്ഥാനവും തൊടുപുഴ ന്യൂമാന്‍ കോളേജ് രണ്ടാം സ്ഥാനവും തൃക്കാക്കര ഭാരതമാതാ കോളേജ്

മൂന്നാം സ്ഥാനവും മണിമലകുന്ന് ഗവ:കോളേജ് നാലാം സ്ഥാനവും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്

കോളേജ് അഞ്ചാം സ്ഥാനവും നേടി.

publive-image

നാഷണല്‍ ഇന്റഗ്രേഷന്‍ അടിസ്ഥാനമാക്കി നടന്ന ഡാന്‍സ് കോമ്പറ്റീഷനില്‍ കോട്ടയം ബസേലിയോസ്

കോളേജ് ഒന്നാം സ്ഥാനവും പാലാ അല്‍ഫോന്‍സാ കോളേജ് രണ്ടാംസ്ഥാനവും മണിമലകുന്ന്

ഗവ:കോളേജ് മൂന്നാം സ്ഥാനവും കുറവിലങ്ങാട് ദേവമാതാ കോളേജ് നാലാം സ്ഥാനവും നേടി.

കോളേജ് എന്‍.സി.സി. അലുമ്‌നി അസ്സോസിയേഷന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും

കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍.വി. നിര്‍വഹിച്ചു.

മുന്‍ എ.എന്‍.ഒ. പ്രൊഫ. ഇ.എ. അലക്‌സാണ്ടര്‍, ആദ്യകാല എന്‍.സി.സി കേഡറ്റ് കേണല്‍ കെ.എന്‍.വി. ആചാരി എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പാലാ 17 കേരള ബറ്റാലിയന്‍ കമ്മാന്റിംഗ് ഓഫീസര്‍ കേണല്‍ ജോസ് കുര്യന്‍, സംസ്ഥാന എന്‍.സി.സി. ലെയ്‌സന്‍ ഓഫീസര്‍ അനിര്‍ കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. കമാന്‍ഡോ 2020യുടെ ഭാഗമായി നടന്ന കോമ്പറ്റീഷന്‍സിന്റെ സമ്മാനവിതരണം ഗ്രൂപ്പ് കമാന്‍ഡര്‍ നിര്‍വ്വഹിച്ചു.

ഇന്റര്‍ ബെറ്റാലിയന്‍ കോമ്പറ്റീഷനില്‍ പങ്കെടുത്ത കേഡറ്റ്‌സിനെയും വെബ്‌സൈറ്റ് ഉണ്ടാക്കിയ ക്രിസ്റ്റഫര്‍ തോമസിനെയും അനുമോദിച്ചു.

Advertisment