ഉഴവൂർ: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍, നിര്‍ധനര്‍, അഗതികള്‍, രോഗികള്‍ എന്നിവര്‍ക്കായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച കോട്ടയം ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചണായ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം വിജയകരമായി ഒരു മാസം പൂര്‍ത്തീകരിച്ചിരിക്കുന്നതിനാൽ അഗതികള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് 25 രൂപ നിരക്കിലും ഭക്ഷണം വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കി വരുന്നുണ്ട്.
/sathyam/media/post_attachments/TNvSegu5ayskU3yq6Alc.jpg)
വിവിധ രാഷ്ട്രീയ - സാമൂഹിക - സാമുദായിക സംഘടനകള്‍, വ്യക്തികൾ, സ്ഥാപനങ്ങള്‍, പ്രവാസികള്‍, ബാങ്കുകള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്‍റെ തനത് ഫണ്ട് ചെലവഴിക്കാതെയാണ് നാളിതുവരെയും കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിച്ചത്.
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്ന് മുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ജനകീയ ഹോട്ടലായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ജനകീയ ഹോട്ടലില്‍ നിന്നും എല്ലാവര്‍ക്കും 25 രൂപ നിരക്കില്‍ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സംഭാവനയായി ലഭിക്കുന്ന തുക ഉപയോഗിച്ച് അഗതികള്‍ക്കും നിര്‍ധനര്‍ക്കും മാത്രം തുടര്‍ന്നും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതാണ്.
ഗ്രാമപഞ്ചായത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങളോട് നാളിതുവരെ നല്ല രീതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും കുടുംബശ്രീയുടെയും പേരിലുള്ള നന്ദി അറിയിക്കുന്നുവെന്നും, തുടര്‍ന്നും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us