പാലാ: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടന്ന 15-ാംമത് ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍മ്മല കോളേജ് മൂവാറ്റുപുഴ മാര്‍ത്തോമ കോളേജ് തിരുവല്ലയെ പരാജയപ്പെടുത്തി വിജയികളായി (2-0).
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇന്റലിജന്‍സ് ഡി.വൈ.എസ്.പി. ബിജു കെ. സ്റ്റീഫന്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പലും കായികവിഭാഗം മേധാവിയുമായ ഡോ. ബെന്നി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ 32 വര്‍ഷമായി കായിക വിഭാഗത്തില്‍ സുസ്ത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഡോ. ബെന്നി കുര്യാക്കോസ്, കുറവിലങ്ങാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജോജോ ആളോത്ത്, മാധ്യമ പ്രവര്‍ത്തകരായ ഉണ്ണി നമ്പൂതിരി, രാജേഷ് കെ. ആര്‍. എന്നിവരെ ആദരിച്ചു.
മുന്‍ കായികവിഭാഗം മേധാവി പ്രൊഫ. എം.എസ്. തോമസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ പ്രൊഫ. കെ.ജെ. സെബാസ്റ്റ്യന്‍, അഭിഷേക് തോമസ്, സ്റ്റാഫ് സെക്രട്ടറി അമ്പിളി കാതറിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us