ഭവനരഹിതര്‍ക്ക്‌ ഭവനം ഒരുക്കി ലയണ്‍സ്‌ കുടുംബം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ ഭവനരഹിതര്‍ക്കായി ഭവനം ഒരുക്കി ഉഴവൂര്‍ ലയണ്‍സ്‌ ക്ലബ്ബ്‌ കുടംബാംഗങ്ങള്‍ മാതൃകയാവുന്നു. ഈ വര്‍ഷത്തെ പ്രോജക്‌ടില്‍ ഉള്‍പ്പെടുത്തിയ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടീല്‍ കര്‍മ്മം കുറിച്ചിത്താനം പള്ളി വികാരി ഫാ. ജോര്‍ജ്ജ്‌ അമ്പഴത്തുങ്കല്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

വൈ. ജില്ലാ ഗവര്‍ണ്ണര്‍ എം.ജെ.എഫ്‌. ലയണ്‍ മാഗ്ഗി ജോസ്‌, സെക്കന്റ്‌ ജില്ലാ ഗവര്‍ണര്‍ എം.ജെ.എഫ്‌. പി.സി. ജയകുമാര്‍, ഡോ. സിന്ധുമോള്‍ ജേക്കബ്‌, ആന്റണി കുര്യാക്കോസ്‌, ഷാജി ഓസ്റ്റീന്‍, രാഹുല്‍, മനോജ്‌ ഉഴവൂര്‍, ലയണ്‍സ്‌ പ്രസിഡന്റ്‌ വി.എ.ജോസഫ്‌, സെക്രട്ടറി അബ്രാഹം വെളിയത്ത്‌, ട്രഷറര്‍ പി.എ. ജോണ്‍സണ്‍ പൈമ്പാലില്‍, മറ്റ്‌ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.

Advertisment