New Update
ഉഴവൂർ: ഗ്രാമപഞ്ചായത്തിൽ ഡങ്കിപ്പനി ക്രമാതീതമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അഡ്വ. മോൻസ് ജോസഫ് എം എൽ എ, കുറവിലങ്ങാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മോണിറ്ററിംഗ് സമിതി യോഗത്തിലെ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ രക്തം ദാനം ചെയ്യാൻ സന്നദ്ധരായ ആളുകളുടെ പട്ടിക ശേഖരിക്കുന്നു.
Advertisment
/sathyam/media/post_attachments/WWbpzRkaZq8oheNlbOzY.jpg)
ഭാവിയിൽ മറ്റ് അടിയന്തിര സാഹചര്യങ്ങളിലും ഇത് ഉപകാരപ്രദമാകുമെന്നതിനാൽ രക്തം ദാനം ചെയ്യാൻ സന്നദ്ധരായ എല്ലാ ആളുകളും പേര്, ഫോൺ നമ്പർ, രക്ത ഗ്രൂപ്പ് എന്നീ വിവരങ്ങൾ പ്രസിഡന്‍റിനെയോ, വൈസ് പ്രസിഡന്‍റിനെയോ, വാർഡ് മെംബറെയോ അറിയിക്കണമെന്ന്
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us