New Update
കോട്ടയം: ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്സ്.എസ്സ്, എന്‍.സി.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗാ ദിനാചരണം നടത്തി. ജൂണ്‍ 21 രാവിലെ 11.45 ന്‌കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ യോഗാവതരണം നടന്നു.
Advertisment
എന്‍.സി.സി ഓഫീസര്‍ ലെഫ്‌റ്റനന്റ് ജെയിസ് കുര്യന്റെയും, എന്‍.എസ്സ്.എസ്സ് വോളന്റിയറായ സിബി സെബാസ്റ്റ്യന്റെയും നേതൃത്വത്തിലാണ് യോഗാവതരണം നടന്നത്.
പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, എന്‍.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മെര്‍ലി കെ പുന്നൂസ്, അഭിഷേക് തോമസ്, എന്‍.എസ്സ്.എസ്സ് വോളന്റിയര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us