ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ 2019 നടത്തി. ജൂലൈ 4-ാം തീയ്യതി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ് സ്വാഗതം ആശംസിച്ചു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സലറായ ഡോ. പി.ജി. ശങ്കരന്‍ മുഖ്യാതിഥിയായിരുന്നു. ഉത്തരവാദിത്വ ബോധവും കാര്യശേഷിയും വെളിപ്പെടുത്തുന്ന കഥയിലൂടെ ആഴത്തിലുള്ള പഠനമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോളേജ് മാനേജര്‍ റവ.ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ് പി.റ്റി.എ. പ്രതിനിധി ബേബി കെ കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ+, എ ഗ്രേഡുകള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കും എന്‍.സി.സി., എന്‍.എസ്.എസ്. യൂണിറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും മെമന്റോയും ക്യാഷ് പ്രൈസുകളും നല്‍കി ആദരിച്ചു.
എന്‍ഡോവ്‌മെന്റ് കമ്മറ്റി കണ്‍വീനര്‍ ലഫ്‌നന്റ് ജയിസ് കുര്യന്‍, സ്റ്റാഫ് സെക്രട്ടറി അമ്പിളി കാതറിന്‍ തോമസ്, നവിത എലിസബത്ത് ജോസ് തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us