ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

ബെയ് ലോണ്‍ എബ്രഹാം
Wednesday, October 9, 2019

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കോളേജ് യൂണിയന്റേയും ആര്‍ട്ട്‌സ് ക്ലബ്ബിന്റെയും ഉദ്ഘാടനം 2008ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കോളേജ് ചെയര്‍മാന്‍ അമല്‍ ബിനു അദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി ബാജിയോമോന്‍, ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറി ദേവദര്‍ശന്‍ സി എസ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ യോഗം അവസാനിച്ചു.

×