New Update
കോഴിക്കോട്: മലബാറിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരില്‍ ഒരാളും, കോഴിക്കോട് താമരശ്ശേരി രൂപതയിലെ അമലോത്ഭവ മാതാ പള്ളി ഇടവകാംഗവും ആയിരുന്ന പാലാത്ര പി ജെ വര്‍ഗ്ഗീസ് ശനിയാഴ്ച്ച കോഴിക്കോട് സ്വവസതിയില്‍ അന്തരിച്ചു.
Advertisment
ഇടവകയില്‍ കൈക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ക്കാരം ഇടവക പള്ളി സെമിത്തേരിയില്‍ നടന്നു. വികാരി ഫാ. അഗസ്റ്റിന്‍ പട്ടാണിയിലിന്‍റെ കാര്‍മ്മികത്വത്തിലാണ് സംസ്ക്കാര ശുശ്രൂഷകള്‍ നടന്നത്.
ഭാര്യ പരേതയായ മറിയാമ്മ വര്‍ഗീസ്. മക്കള്‍: മേരി, ആനി, ജോസഫ്, ട്രീസ, സൂസമ്മ, തോമസ്, ഷാന്‍റി. മരുമക്കള്‍ സ്കറിയ, ഡൊമിനിക്, റീന, ബേബിച്ചന്‍, ജോര്‍ജ്ജ്, മിനി, നിമിഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us