New Update
പെരിന്തൽമണ്ണ: പൂപ്പലം അൽ ജാമിഅ ആർട്സ് & സയൻസ് കോളേജിൽ "ഹം ദേഖേങ്കേ" എന്ന പേരിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി. ജനുവരി 14,15,16 തിയ്യതികളിലായി മൂന്നു ദിവസം നീണ്ട്നിൽക്കുന്ന ആർട്സ് ഫെസ്റ്റ് പ്രമുഖ ചലച്ചിത്ര താരം അനീഷ് ജി മേനോൻ ഉദ്ഘാടനം ചെയ്തു.
Advertisment
കോളേജ് അഡ്വൈസറി ചെയർമാൻ എ. ഫാറൂഖ് മുഖ്യ പ്രഭാക്ഷണം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ റിയാസ്.എ.പി. പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് പൗരത്വനിയമ ഭേദഗതിക്കും എൻ.ആർ.സിക്കുമെതിരെ കോളേജ് യൂണിയൻ പാസ്സാക്കിയ പ്രമേയം കോളേജ് യൂണിയൻ ചെയർമാൻ ഹനാനുറഹ്മാൻ അവതരിപ്പിച്ചു.
അധ്യാപകരായ റിയാസ് ബാബു, അനിത, റിയാസ്.എൻ , ഫൈൻ ആർട്സ് സെക്രട്ടറി പി.പി ഫസൽ എന്നിവർ സംസാരിച്ചു.