New Update
പെരിന്തല്‍മണ്ണ: പൗര്വത്വ ഭേദഗതി ബില്ലിനെതിരെ പെരിന്തല്‍മണ്ണയില്‍ ആദ്യമായി പ്രദേശത്തെ വിവിധ കോളേജുകളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി റാലി നഗരത്തെ സ്തംഭിപ്പിച്ചു.
Advertisment
അൽ ജാമിഅ ആർട്സ് & സയൻസ് കോളേജ് പൂപ്പലം, എം.എസ്.ടി.എം. കോളേജ് പൂപ്പലം, നസ്റ കോളേജ് തിരൂർക്കാട്, ഐ.എസ്.എസ് കോളേജ് പൊന്ന്യാകുർശ്ശി, ഇലാഹിയ കോളേജ് തിരൂർക്കാട് എന്നീ കോളേജുകളിലെ വിദ്യാർത്ഥികളാണ് റാലിയിൽ അണിനിരന്നത്.
കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻമാരായ ഹനാനു റഹ്മാൻ (അൽ ജാമിഅ ), ആസിഫ് അലി (MSTM), ആഷിഖ് (ഇലാഹിയ), ഫായിസ് (നസ്റ) എന്നിവർ നേതൃത്വം നൽകി.