Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വഴിയോര കച്ചവടക്കാരുടെ പ്രതിഷേധ മഹാറാലി മലപ്പുറത്ത്

New Update

മലപ്പുറം:  പൗരത്വഭേദഗതി നിയമത്തിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള സംഘ് പരിവാർ നീക്കത്തിനെതിരെ, വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. 2020 ജനുവരി 20 ന് രാവിലെ 9.30ന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് റാലി ആരംഭിക്കും.

ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പ്രസിഡന്റ്സൈതാലി വലമ്പൂർ അധ്യക്ഷതവഹിച്ചു. കളത്തിങ്ങൽ കുഞ്ഞുമുഹമ്മദ്, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ജംഷീർ വാറങ്കോടൻ, ഉണ്ണികൃഷ്ണൻ വളാഞ്ചേരി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ജില്ലാ സെക്രട്ടറി അഹ്മദ് അനീസ്' സ്വാഗതവും, ജില്ലാ ട്രഷറർ ഹബീബ്റഹ്മാൻ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

Advertisment