ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പെരിന്തല്‍മണ്ണ: പൂപ്പലം അല്‍ ജാമിഅ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് 2018-19 വര്‍ഷത്തെ കോളേജ് മാഗസിന്‍ ''ഈ സമയവും കടന്നു പോവും" നടനും സംവിധായകനുമായ സക്കരിയ്യ മുഹമ്മദ്, സ്റ്റുഡന്റ് എഡിറ്റർ ഹസനുൽ ബന്നക്ക് നൽകി പ്രകാശനം ചെയ്തു.
Advertisment
പ്രിന്‍സിപ്പല്‍ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ കെ. സഫ് വ, മുഹമ്മദ് അസീര്‍, ടി. ഹാഷിമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫ് എഡിറ്റര്‍ കെ.ടി മര്‍സൂഖ് സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ നിനാല്‍ സാദിഖ് നന്ദിയും പറഞ്ഞു. കോളേജ് ഉപദേശക സമിതി ചെയര്‍മാന്‍ എ.ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി പി.അനിത, എൻ. മുഹമ്മദ് റിയാസ്, എന്നിവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് വയനാട് നന്ദുണി കലാസംഘത്തിന്‍റെ നാടന്‍പാട്ടും അരങ്ങേറി.