ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ശാഖ തവനൂരിൽ തുറന്നു

New Update

മലപ്പുറം:  മുൻനിര സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ തവനൂരിൽ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൾ നാസർ എടിഎം കൗണ്ടറും, വൈസ് പ്രസിഡന്റ് സി.പി. നസീറ സേഫ് ഡെപ്പോസിറ്റ് ലോക്കറും, മെമ്പർ ഏ.കെ. പ്രേമലത ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് സുരേഷ് കെ.പി., കെ.സി.എ.ഇ.ടി. ഡീൻ ഡോ. കെ.കെ. സത്യൻ, ഹോർട്ടികോർപ് എം.ഡി. ജെ. സജീവ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മൊയിദീൻകുട്ടി, ബ്രാഞ്ച് മാനേജർ പി.ബി. സജീഷ് എന്നിവർ സംസാരിച്ചു.

Advertisment