കേന്ദ്ര സർക്കാരിൻറെ പൗരത്വഭേദഗതി നിയമത്തിനെതിരെ വഴിയോരക്കച്ചവടക്കാർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, January 21, 2020

മലപ്പുറം:  വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വഴിയോര കച്ചവട ക്ഷേമസമിതി (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട ഫ്ലാഗ് ഓഫ് നടത്തി. എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വഴിയോര കച്ചവട ക്ഷേമ സമിതി (FITU) ജില്ലാ പ്രസിഡൻറ്,സെയ്താലി വലമ്പൂര് അദ്ധ്യക്ഷത വഹിച്ചു.

തസ്നീം മമ്പാട്അഹമ്മദ് അനീസ്ജില്ലാ ട്രഷറർഹബീബ് പൂക്കോട്ടൂര്,കളത്തിങ്ങൽ കുഞ്ഞുമുഹമ്മദ്,കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ജംഷീർ വാറങ്കോടൻ എന്നിവർ സംസാരിച്ചു.

റസാഖ് കൊണ്ടോട്ടി, അബുബക്കർ പെരിന്തൽമണ്ണ, ജമാൽ മങ്കട, മുസ്തഫ പരിക്കോട്ടിൽ, ഹനീഫ കൊടലിട ഷിഹാബ് എടക്കര, അലവി പറപ്പൂർ, ജാഫർ താനൂർ, ഇബ്രാഹീം കുട്ടി മാറഞ്ചേരി ,ഉണ്ണികൃഷ്ണൻ വളാഞ്ചേരി ,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

×