ഹയർ സെക്കൻഡറി സീറ്റ്: എം.എൽ.എ ക്ക് നിവേദനം നൽകി

New Update

മങ്കട:  ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി ടി.എ അഹമ്മദ് കബീർ എം.എൽ.എക്ക് നിവേദനം നൽകി.

Advertisment

publive-image

ഈ വർഷം SSLC പരീക്ഷയിൽ വിജയിച്ച ഫാത്തിമ ഹനാൻ, നസീം, അസ്‌ലഹ്, റാഷിദ്, നിഷാൻ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്. പരിപാടിയിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി, അസി. കൺവീനർമാരായ നുബുല.ടി, നസീബ് കടന്നമണ്ണ കമ്മിറ്റി അംഗങ്ങളായ ഫഹ്മിദ, മുഹമ്മദ്‌ അനസ്, മുഹമ്മദ്‌ അമീൻ എന്നിവർ സംബന്ധിച്ചു.

Advertisment