New Update
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പ്രതിജ്ഞ ചൊല്ലി. മലപ്പുറം ജില്ല ഓഫീസിൽ ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് പതാക ഉയർത്തി. വള്ളിക്കുന്നിൽ ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, മങ്കടയിൽ ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് എന്നിവർ പതാക ഉയർത്തി.
Advertisment
കൊണ്ടോട്ടി, വണ്ടൂർ, മഞ്ചേരി, ഏറനാട് മണ്ഡലം, വേങ്ങര എന്നിവിടങ്ങളിൽ ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, കെ ഹസീനുദ്ദീൻ, ഡോ. ബാസിൽ എന്നിവർ പതാക ഉയർത്തി.
ഫോട്ടോ കാപ്ഷൻ: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ മലപ്പുറം ജില്ലാ ഒഫീസിൽ ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് പതാക ഉയർത്തുന്നു.