New Update
മലപ്പുറം: "വീണു കിട്ടിയ സമയമാണ്, വെറുതെ കളയേണ്ട. കുടുംബത്തോടൊപ്പം അടുക്കളത്തോട്ടമൊരുക്കാം" തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാർഷിക കാമ്പയിൻ തുടങ്ങി.
Advertisment
ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഉദ്ഘാടനം വീട്ടിൽ അടുക്കളത്തോട്ടം നിർമിച്ച് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവഹിച്ചു.
കാമ്പയിനിന്റെ ഭാഗമായി അടുക്കളത്തോട്ട നിർമാണം, വൃക്ഷത്തൈ നടൽ എന്നിവ നടക്കും. വിദ്യാർഥി യുവജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ജില്ലയിലെ ആയിരത്തോളം പേർ കാമ്പയിനിൽ പങ്കെടുക്കും.