New Update
മലപ്പുറം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തമില്ലാത്തതിനാൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി ഏപ്രിൽ 9 മുതൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന രക്തദാന കാമ്പയിനിന്റെ ഭാഗമായി പ്രവർത്തകർ ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലും രക്തം നൽകി വരികയാണ്.
Advertisment
മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറി സി.പി ഷരീഫ്, കമ്മിറ്റി അംഗങ്ങളായ ദാനിഷ്, ഹാബീൽ, അനസ്, മുബഷിർ, ഷിഫിൻ തുടങ്ങി 15 ഓളം പ്രവർത്തകർ രക്ത ദാനം നടത്തി.
വരും ദിവസങ്ങളിൽ ആവശ്യാനുസരണം കൂടുതൽ പ്രവർത്തകർ രക്തം നൽകും.
ആരോഗ്യ വകുപ്പിന്റെ സുരക്ഷാ നിർദേശങ്ങളും ലോക്ഡൗൺ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് രക്തദാന ക്യാമ്പയിൻ നടത്തുന്നത്.