ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസിന് ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് ഉടനെ യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Advertisment
പ്രശനം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.
സി.എച്ച് സലാം, വി കെ ജലാൽ, അഷ്റഫ് കുറുവ, എ.ടി മുഹമ്മദ്, നൗഷാദ് അരിപ്ര, ജമാൽ മങ്കട, സൈതാലി വലമ്പൂർ, ആരിഫ് ചുണ്ടയിൽ, ദാനിഷ് മങ്കട എന്നിവർ സംസാരിച്ചു. ഖദീജ വെങ്കിട്ട സ്വാഗതവും കെ സക്കീർ നന്ദിയും പറഞ്ഞു.