മലപ്പുറം: അക്കാദമിക് വിദ്യാഭ്യാസത്തോടെപ്പം സാമൂഹ്യ വിദ്യാഭ്യാസവും കൂടി ആർജ്ജിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണമെന്നും സാഹോദര്യ മൂല്യങ്ങൾ ജീവിതത്തിന്റെ ചര്യയായി മുറുകപിടിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ്.
'അലകളായി ഉയരട്ടെ സാഹോദര്യം' പ്രമേയത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്‌കൂൾ മെംബെർഷിപ് കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം പെരിന്തൽമണ്ണ കുന്നക്കാവ് ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ മെംബെർഷിപ് സ്‌കൂൾ വിദ്യാർത്ഥി നിഹാലിന് ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് നൽകി.
ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി അംഗം റഷാദ്, ജില്ല കമ്മിറ്റി അംഗം അഖിൽ നാസീം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി അധ്യക്ഷത വഹിച്ചു. സബീൽ ചെമ്പ്രശ്ശേരി സ്വാഗതം പറഞ്ഞു.