ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’ നിലമ്പൂർ മാനവേദൻ സ്കൂളിൽ കിറ്റുകൾ വിതരണം ചെയ്തു

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, August 23, 2019

മലപ്പുറം:  ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പുസ്തക വണ്ടി’ നിലമ്പൂർ മാനവേദൻ സ്കൂളിൽ കിറ്റുകൾ വിതരണം ചെയ്തു. മലപ്പുറം ഗവ.കോളേജിൽ നിന്നാണ് ‘പുസ്തക വണ്ടി’ യാത്ര ആരംഭിച്ചത്.


[ഫ്രറ്റേണിറ്റി ജില്ല’പുസ്തക വണ്ടി’ സ്കൂൾ കിറ്റുകളുടെ വിതരണോദ്ഘാടനം ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു]

വണ്ടിയിലേക്കാവശ്യമായ പഠനോപകരണങ്ങൾ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. പുസ്തകവണ്ടി വിതരണം ചെയ്യുന്ന കിറ്റിൽ നോട്ട് ബുക്ക്‌, ബാഗ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്സ്‌, പേന തുടങ്ങിയ സാധനങ്ങളാണ് ഉള്ളത്. സ്കൂൾ കിറ്റുകളുടെ വിതരണം ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ഫ്രറ്റേനിറ്റി ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ കെ.കെ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സനൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം അഖിൽ നാസിം, നിലമ്പൂർ മണ്ഡലം കൺവീനർ ഷഹാന എന്നിവർ സംബന്ധിച്ചു.

 

×