ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: 'വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷൻ; തെറ്റായ കെ.എസ്.ആർ.ടി.സി തീരുമാനം പിൻവലിക്കുക. വിദ്യാർഥിയവകാശം പുന:സ്ഥാപിക്കുക' എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Advertisment
ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, സെക്രട്ടറിമാരായ സാലിഹ് കുന്നക്കാവ്, മുഹമ്മദ് അസീർ എന്നിവർ സംസാരിച്ചു.