New Update
മഞ്ചേരി: സർക്കാർ മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ് കോളേജുകളിലെ വരുന്ന അധ്യായന വർഷത്തെ ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ. എസ്. യു മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി നിൽപ്പ് സമരം നടത്തി.
Advertisment
മഞ്ചേരി മെഡിക്കൽ കോളേജിനു മുന്നിൽ വെച്ച് നടത്തിയ പ്രതിഷേധ സമരം കെ. എസ്. യു ജില്ലാ സെക്രട്ടറി ഷംലിക് കുരിക്കൾ ഉദ്ഘാടനം ചെയ്തു.
"കോവിഡ് പ്രതിരോധ രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ മേഖലാ പ്രവർത്തകരോട് സർക്കാർ ചെയ്യുന്ന അവഹേളനമാണിതെന്നും, കോവിഡിനെ മറയാക്കി പാവപ്പെട്ട വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കെ. എസ്. യു ശക്തമായി പോരാടുമെന്നും" അദ്ദേഹം പറഞ്ഞു.
മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ പാണ്ടിക്കാട് അധ്യക്ഷനായി. ഷാൻ കൊടവണ്ടി, ഷിബിൽ പട്ടർക്കുളം എന്നിവർ സംസാരിച്ചു.