ലൈഫ് സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

New Update

പെരിന്തൽമണ്ണ:  പൂപ്പലം അൽജാമിഅഃ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലൈഫ് സയൻസ് ഡിപ്പാർട്മെന്റ് അസോസിയേഷൻ "ബിസിറ്റ്സ" ഉദ്ഘടനം വയനാട് പുൽപള്ളി പഴശ്ശിരാജ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി അബ്ദുൽ ബാരി നിർവഹിച്ചു.

Advertisment

publive-image

"ഭക്ഷ്യവിഷബാധയും പ്രതിരോധ മാർഗങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈഫ് സയൻസ് വിഭാഗം മേധാവി നിഷാത്ത് ടി.കെ, അധ്യാപകരായ പി.സഫ്ന, സബ്ന ബാനു, യൂണിയൻ ചെയർമാൻ ഹനാനു റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Advertisment