ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മൂന്ന് വർഷം മുമ്പ് ജെ.എൻ.യു വിൽ നിന്നും കാണാതായ നജീബ് അഹമ്മദിന്റെ തിരോധാന ദിനമായ ഒക്ടോബർ 15 ന് "നിർബന്ധിത തിരോധാനത്തിന്റെ മൂന്ന് വർഷങ്ങൾ" തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ 'നജീബ് ഡേ' ആചരിച്ചു.
Advertisment
മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ പ്രതിഷേധ ഒപ്പു ചാർത്തൽ, പ്രതിഷേധ വര, പ്രതിഷേധ സംഗമങ്ങൾ, പ്രതിഷേധ കൂട്ടായ്മകൾ തുടങ്ങി വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.
ഗവ: കോളേജ് മലപ്പുറം, നിലമ്പൂർ, മങ്കട, എൻ.എസ്.എസ് മഞ്ചേരി, പി.ടി.എം പെരിന്തൽമണ്ണ, സംസ്കൃത യൂനിവേഴ്‌സിറ്റി, എം.ഇ.എസ് മമ്പാട്, പി.എസ്.എം.ഒ തിരൂരങ്ങാടി, എച്ച്.എം കോളേജ് മഞ്ചേരി, നസ്റ കോളേജ് തിരൂർക്കാട്, സുല്ലമുസ്സലാം അരീക്കോട് തുടങ്ങി വിവിധ കാമ്പസുകളിൽ വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.