Advertisment

പ്രകൃതി ദുരന്തം: കണ്ണീരൊപ്പാൻ സമ്പാദ്യക്കുടുക്ക നൽകി നാസിം ഗഫൂർ

author-image
admin
Updated On
New Update

- എം.കെ. സമീർ മുസ്‌തഫ

Advertisment

തിരൂർ:  പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടമായ സഹജീവകൾക്ക് വേണ്ടി തന്റെ മൂന്നാം വയസ്സിൽ ശേഖരിച്ചു തുടങ്ങിയ 12000 രൂപ മുഴുവനായും ദുരിതാശ്വാസനിധിയിലേക്ക് നൽകി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ നാസിം ഗഫൂർ മാതൃകയായി.

publive-image

<നാസിം ഗഫൂർ തൻ്റെ സമ്പാദ്യക്കുടുക്കയിലെ പണം തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ പ്രധാനാധ്യാപകൻ നജീബ്. പി. പരീദിന് കൈമാറുന്നു>

സ്ക്കൂൾ അസ്സംബ്ലിയിൽ വെച്ച് നടന്ന ധനസമാഹാരണ പരിപാടിയിൽ പ്രധാനാധ്യാപകൻ നജീബ്. പി. പരീദ് സംഖ്യ ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൾ എം.ടി. ഹാരിസ്, അക്കാദമിക്ക് കോഡിനേറ്റർ ടി. സന്ധ്യ, റഷീദ മയ്സിൻ, കെ.വി.സാജിദ്, ഇ.ബി ജയറാണി, ബുഷ്റ മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

 

Advertisment