മലപ്പുറം: രാജ്യത്തെ പരമോന്നത അധികാരികൾ പൗരന്മാരാണെന്നും രാജ്യത്തെ നിർണയിക്കുന്നതിൽ വലിയ കരുത്തു നൽകേണ്ടത് അവരാണെന്നും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി.സുരേന്ദ്രൻ.
മലപ്പുറത്തെ ആസാദി സ്ക്വയറിന്റെ ആറാം ദിവസപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രാജ്യം ഒരു ജനതയുടെ അധ്വാനമാണ്. പൗരന്റെ അഭിപ്രായങ്ങളെ കൃത്യമായി രേഖപ്പെടുത്താൻ ബാലറ്റ് പേപ്പറുകൾ തിരിച്ചുവരണം. പാർലമെന്റിൽ ചുട്ടെടുത്ത പൗരത്വബിൽ അവിടെ തന്നെ കുഴിച്ചുമൂടും വരെ ജനകീയസമരങ്ങൾ തുടരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡോ.ആർ യൂസുഫ് (ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം), മണി പൊൻമള (ഡി.സി.സി മെമ്പർ), എ ഫാറൂഖ് (വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാട്രഷറർ), ഹബീബ് ജഹാൻ, സ്വലാഹുദ്ധീൻ ചുനൂർ എന്നിവർ സംസാരിച്ചു.
വള്ളുവനാട് ചെമ്പരത്തി കലാസംഘം ഫാഷിസത്തിനെതിരെ നേരുപാട്ടുകൾ അവതരിപ്പിച്ചു. സ്ക്വയർ അംഗങ്ങൾ സമര പ്രതിജ്ഞയെടുത്തു.
ആസാദി സ്ക്വയറിൽ നാളെത്തെ (വെള്ളി) പരിപാടിമംഗലം ഗോപിനാഥ്(മുൻ കെ.പി.സി.സി. അംഗം) ഉദ്ഘാടനം ചെയ്യും.
ഷരീഫ് കുറ്റൂർ (യൂത്ത്ലീഗ്), ഫസ്ന മിയാൻ (ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്), ഉസ്മാൻ കാച്ചടി (ഐ.എസ്.എഫ് സംസ്ഥാന കോർഡിനേറ്റർ), ഡോ ബദീഉസ്സമാൻ (സാമൂഹിക പ്രവർത്തകൻ) എൻ. മുഹമ്മദലി (എൻഫ്രീ സംസ്ഥാന സെക്രട്ടറി) എന്നിവർ സംബന്ധിക്കും.
ഫാഷിസത്തിനെതിരെ നൗഷാദ് ബാബു നാടകപ്രതിഷേധം അവതരിപ്പിക്കും. സ്ക്വയർ അംഗങ്ങൾ സമര പ്രതിജ്ഞയെടുക്കും.