ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
തിരൂർ: പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ ശാസ്ത്രമേള 'സയൻസിഷ്യ-19' ദേശിയ ഹരിതസേന മലപ്പുറം എക്സിക്യൂട്ടീവ് അംഗം വി.പി ഷാഫി ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് അധ്യക്ഷനായിരുന്നു.
Advertisment
ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ്, വൈസ് പ്രിൻസിപ്പൾ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, എൽ.പി ഹെഡ് റഷീദ മയ്‌സിൻ എന്നിവർ സംസാരിച്ചു. ശാസ്ത്രമേള അസി. കൺവീനർ പി. നിജിൽ സ്വാഗതവും സി. ഖൈറുന്നീസ നന്ദിയും പറഞ്ഞു.
ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം ക്ലബുകളുടെ നേതൃത്വത്തിൽ വർക്കിങ് എക്സ്പീരിയൻസുകൾ, എക്‌സിബിഷന്‍ തുടങ്ങിയവ നടന്നു.