New Update
പെരിന്തൽമണ്ണ: പൂപ്പലം അൽ ജാമിഅ ആർട്സ് & സയൻസ് കോളേജിൽ "വന്ന്ക്കോ തിന്ന്ക്കോ" എന്ന തലക്കെട്ടിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
Advertisment
ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സ്മരണയിൽ ഭക്ഷണ സ്വാത്രന്ത്യത്തേക്കുറിച്ച് സംസാരിച്ചും, പൗരത്വ സമര പോരാട്ടങ്ങളുടെ ഐക്യദാർഢ്യ വേദിയായും ശ്രദ്ധേയമായ പരിപാടി പൂർണ്ണമായും പ്ളാസ്റ്റിക് വിമുക്തമായിരുന്നു.
കോളേജ് മ്യൂസിക് ബാൻഡ് ക്ലബ് വിത്തൗട്ട് നടത്തിയ പ്രതിരോധ സംഗീതവും പരിപാടിയുടെ മാറ്റ്കൂട്ടി. കോളേജ് പ്രിൻസിപ്പൾ റിയാസ് എ.പി പരിപാടി ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ മർസൂഖ് കെ.ടി , നിഷാത്ത്, അഫ്‌ല ,സ്റ്റുഡന്റ് കൺവീനർ ഫാത്തിമ ഷിബിൻഷ, യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.