പെരിന്തൽമണ്ണ പൂപ്പലം അൽ ജാമിഅ ആർട്ട്സ് & സയൻസ് കോളജിൽ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

ന്യൂസ് ബ്യൂറോ, മലപ്പുറം
Wednesday, December 25, 2019

പെരിന്തൽമണ്ണ:  പൂപ്പലം അൽ ജാമിഅ ആർട്ട്സ് & സയൻസ് കോളജിൽ RAMATO’19 എന്ന പേരിൽ സ്പോർട്ട്സ് മീറ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം സജ്ജമാക്കിയിരുന്നത്.

പരിപാടിക്ക് നാഷണൽ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ എസ് ആർ വൈശാഖ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ എ പി റിയാസ് അദ്ധ്യക്ഷത വഹിച്ചു.

സ്പോർട്സ് കോർഡിനേറ്റർ അബ്ദുൽ മുസാബിർ, ജനറൽ ക്യാപ്റ്റൻ ദിൽഷാദ് എന്നിവർ സംസാരിച്ചു.

×