സൽമാനുൽ ഫാരിസ് എസ്.ഐ.ഒ ജില്ലാ പ്രസിസന്റ് ; ഫവാസ് അമ്പാളി സെക്രട്ടറി ബാസിത് താനൂരാണ് വൈസ് പ്രസിഡന്റ്

New Update

മലപ്പുറം:  2020 വർഷത്തേക്കുള്ള എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റായി സൽമാനുൽ ഫാരിസിനെ തെരഞ്ഞെടുത്തു.

Advertisment

ജില്ലാ സെക്രട്ടറിയായി ഫവാസ് അമ്പാളിയേയും വൈസ് പ്രസിഡന്റായി ബാസിത് താനൂരിനേയും മലപ്പുറം മലബാർ ഹൗസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ്. ടി.എ. യുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മെമ്പേഴ്സ് മീറ്റിൽ തെരഞ്ഞെടുത്തു.

publive-image

ജോയിന്റ് സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ (ഓർഗനൈസേഷൻ), വലീദ് വി.കെ (കാമ്പസ് ), റഷാദ് വി.പി (പി.ആർ & ലീഗൽ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കൺവീനർമാർ: ഷബീർ പി.കെ (എച്ച്.ആർ. & എഡ്യുക്കേഷൻ), നാഷിദ് പെരുന്തൽമണ്ണ (റിസർച്ച് ), അസ്‌ലം പള്ളിപ്പടി (ഇസ്‌ലാമിക് കാമ്പസ് ), അഷ്റഫ് സി (തൻഷിഅ ഇസ്‌ലാമിക് അക്കാദമി), ബിലാൽ എം ശരീഫ് (മീഡിയ).

ഏരിയാ പ്രസിഡന്റുമാർ : നെനാൽ (ആലത്തിയൂർ), അമാൻ (ആരീക്കോട്), മുഹമ്മദ് (ചുങ്കത്തറ ), ഫുആദ് (ദഅ്'വത്ത് നഗർ ), ഇഹ്സാൻ ( എടപ്പാൾ), ആബിദ് (എടവണ്ണ ), അനീസ് (കൊണ്ടോട്ടി), റുവൈസ് (കോട്ടക്കൽ), അനസ് ( മലപ്പുറം), ഇർഫാൻ (മഞ്ചേരി ), മുനീർ (മങ്കട), ഫാസിൽ (മാറഞ്ചേരി ), മൻസൂർ (മേലാറ്റൂർ ), നൂറുദ്ധീൻ (നിലമ്പൂർ ), നാജിഷാൻ (പറവണ്ണ ),

അൻഷദ് (പെരുന്തൽമണ്ണ ), ഷിബിലി (പൊന്നാനി), അഷ്ഫാക്കലി (പുത്തനത്താണി ), ബിജിൻ (ശാന്തപുരം), സഹൽ (താനൂർ), നാസർ (തിരൂർ ), അനസ് (തിരൂരങ്ങാടി), നബീൽ (യൂണിവേഴ്സിറ്റി), ഷജാസ് (വളാഞ്ചേരി), ഷയാൻ (വള്ളുവമ്പ്രം), ഷിബിൻ (വാഴക്കാട് ), നിബ്രാസ് (വേങ്ങര), ഹസനുൽ ബന്ന (വണ്ടൂർ), അർഫദ് (അൽജാമിഅ). ജില്ലാസമിതിയംഗങ്ങൾ: സാബിഖ് വെട്ടം, ഫയാസ് ഹബീബ്, റിൻഷാദ് കെ.വി , ഫാസിൽ മഞ്ചേരി, റഖീബ് മേലാറ്റൂർ, ആസിഫലി ടി.

എസ്.ഐ.ഒ. ദേശീയ കമ്മിറ്റിയംഗം അംജദലി ഇ.എം, സംസ്ഥാന സെക്രട്ടറി ഷാഹിൻ സി.എസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് എന്നിവർ സംസാരിച്ചു.

Advertisment