ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ടീം വെൽഫെയറിന്റെ സഹകരണത്തോടെ കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) പ്രളയ ദുരിതാശ്വാസമായി ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.
Advertisment
എടക്കരയിൽ സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതരായ 60 ആക്രി തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, ആരിഫ് ചുണ്ടയിൽ, ഫസൽ തിരൂർക്കാട്, മുജീബ് നാരോകാവ്, ഹമീദ് ഒളവട്ടൂർ, മൊയ്തീൻ അൻസാരി, സാബിർ എടക്കര, വാസു എന്നിവർ സംസാരിച്ചു.