ടീം വെൽഫെയർ വിഭവ സമാഹരണത്തിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ടീം വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി വിഭവ സമാഹരണം ആരംഭിച്ചു. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പഠനോപകരണങ്ങൾ, ഗ്രഹോപകരണങ്ങൾ, ശുചീകരണ സാമഗ്രികൾ, ബെഡ് ഷീറ്റ്, പുതപ്പ്, തുടങ്ങിയ അവശ്യ വസ്തുക്കൾ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല ടവറിലെ വിഭവ സമാഹരണ കേന്ദ്രം വഴിയും എടക്കര, വണ്ടൂർ, തിരൂർ, പൊന്നാനി എന്നീ സബ് സെന്ററുകൾ വഴിയുമാണ് ശേഖരിക്കുന്നത്.

Advertisment

publive-image

ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വീടുകളിലേക്കു മടങ്ങുന്ന പ്രളയക്കെടുതിക്കിരയായവർക്കും ഇവ പ്രവർത്തകർ വഴി വിതരണം ചെയ്യും. ജില്ലയിലെ വിഭവ സമാഹരണവും വിതരണവും മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകീകരിക്കുന്നത് ടീം വെൽഫെയർ ജില്ല ടീം ക്യാപ്റ്റൻ ആരിഫ് ചുണ്ടയിലിന്റെ നേതൃത്വത്തിലാണ്.

Advertisment