New Update
തിരൂർ: പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻറ് ഗൈഡ്‌സ് യൂണിറ്റിന് കീഴിൽ 'ജീവജാലത്തിനൊരു മൺപാത്രം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ നജീബ്. പി. പരീത് നിർവ്വഹിച്ചു.
Advertisment
വേനൽ കാലത്ത് പക്ഷികൾക്കും മറ്റും ദാഹജലം കുടിക്കുന്നതിനായി മൺപാത്രങ്ങളിൽ ജലം സംഭരിച്ച് വെക്കുന്ന പദ്ധതിയാണ് 'ജീവജാലത്തിനൊരു മൺപാത്രം'. വിദ്യാത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിന്റെ വ്യത്യസ്ഥ സ്ഥലങ്ങളിൽ മൺപാത്രങ്ങൾ സ്ഥാപിച്ചു.
സ്വന്തം വീട്ടിലും നാട്ടിലും മൺപാത്രങ്ങൾ സ്ഥാപിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്കൗട്ട്സ് മാസ്റ്റർമാരായ കെ.പി ഉമ്മർ, എൻ.കെ ഷാജഹാൻ, ഗൈഡ്‌സ് ക്യാപ്റ്റൻ കെ.സൈന, അലി അഷ്‌കർ തുടങ്ങിയവർ നേത്യത്ത്വം നൽകി.