New Update
തിരൂർ: പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ ആന്വൽ സ്പോർട്സ് ആൻറ് ഗെയിംസിന് തുടക്കമായി. കേരള സന്തോഷ് ട്രോഫി താരം പി.പി ഇർഷാദ് സ്പോർട്സ് ആൻറ് ഗെയിംസ് ഉൽഘാടനം ചെയ്‌തു.
Advertisment
സ്‌കൂൾ പ്രിൻസിപ്പാൾ നജീബ്. പി. പരീത് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
പി.പി ഇർഷാദിനുള്ള ഉപഹാരം സ്‌കൂൾ പ്രിൻസിപ്പാൾ നജീബ്. പി. പരീത് കൈമാറി.