ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസ്: തിരൂർ ടി.ഐ.സി സ്‌കൂൾ വിദ്യാർത്ഥിനിക്ക് സെക്ഷൻ ലഭിച്ചു

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, October 10, 2019

തിരൂർ:  ഖേലോ ഇന്ത്യ സ്‌കൂൾ ഗെയിംസിൽ ഖോ-ഖോ ടീമിൽ തീരൂർ പയ്യനങ്ങാടി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി എ. ഹന ഹംസക്ക് സെക്ഷൻ ലഭിച്ചു. ജാർഖണ്ഡിൽ നടന്ന ദേശിയ സബ്-ജൂനിയർ ഖോ-ഖോ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ. ഹന ഹംസയെ തിരഞ്ഞെടുത്തത്.

സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ടി.ഐ.സി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഹന ഹംസ പൂക്കയിൽ പുറയൂർ അടിപ്പറമ്പത്ത് ഹംസയുടെയും സമീറയുടെയും മകളാണ്. സ്‌കൂൾ കായികാധ്യാപകരായ എൻ.കെ ഷാജഹാൻ, എ.എം സരസ്വതി എന്നിവരാണ് പരിശീലകർ.

×