ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
വടക്കാങ്ങര: മങ്കട വടക്കാങ്ങരയിൽ പുലിയെ കണ്ടതായി സംശയം. വടക്കാങ്ങര ആലിൻ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.
Advertisment
ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാൾ മങ്കടയിൽ നിന്നും വടക്കാങ്ങരയിലേക്ക് രാത്രി കാറിൽ യാത്ര ചെയ്തപ്പോഴും ആലിൻ കുന്ന് പരിസരത്ത് പുലിയെ കണ്ടതായി പറയുന്നു. എന്നാൽ അന്ന് അത് അത്ര ഗൗരവത്തിൽ എടുക്കാതെ വിടുകയായിരുന്നു.
എന്നാൽ ആലിൻകുന്ന് കടക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെ പുലിയെ കണ്ടതായും മറ്റു മൃഗങ്ങളുടെ അപശബ്ദങ്ങൾ കേട്ടതായും പ്രദേശവാസികൾ പറയുന്നു.