New Update
വടക്കാങ്ങര: ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്റ പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രദേശത്തെ ജാതി മത കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ പേരേയും പങ്കെടുപ്പിച്ച സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സാമുദായിക ഐക്യവും സൗഹാർദവും വിളംബരം ചെയ്യുന്നതായിരുന്നു ഇഫ്താർ. 850 ഓളം പേർ പങ്കെടുത്തു.
Advertisment
ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകി. മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ, സി.പി.മുഹമ്മദലി മാസ്റ്റർ, കെ.ടി ബഷീർ, കെ നജ്മുദ്ധീൻ, ടി നസീർ തുടങ്ങിയവർ നേതൃത്വം നല്കി.