മങ്കട: വെൽഫെയർ പാർട്ടി നിർവഹിച്ച് നൽകുന്ന മങ്കട മണ്ഡലത്തിലെ ആറാമത്തെയും ഏഴാമത്തെയും വീടുകളുടെ താക്കോൽദാനം അങ്ങാടിപ്പുറം പഞ്ചായത്തിലെ വെസ്റ്റ് വലമ്പൂരിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം നിർവഹിച്ചു.
ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കുന്നത് ജനോപകാര പ്രവർത്തനങ്ങളിലൂടെ യാവണമെന്ന പാർട്ടി നിലപാടിൽ നിന്ന് ഉയർന്നുവന്ന ഇത്തരം 7 വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും 5 വീടുകളുടെ നിർമാണം ഈ വർഷം പൂർത്തീകരിക്കുകയും ചെയ്യുമെന്നും മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. 23 കുടിവെള്ള പദ്ധതികളും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ
നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി, മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് അരിപ്ര, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.
യൂനിറ്റ് പ്രസിഡൻ്റ് കെ.ടി മോഹിയുദ്ധീൻ സ്വാഗതവും ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സൈതാലി വലമ്പൂർ, ഷൗക്കത്ത് മാസ്റ്റർ, കെ.വി യൂസഫ്, കെ.പി ഹംസത്തലി, അബുൽ ഖൈർ, സഫുവാൻ, ഷാഹിൻ, ഷാനിൽ എന്നിവർ നേതൃത്വം നൽകി.