വടക്കാങ്ങര: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സേവന ദിനമായി ആചരിച്ചു. മക്കരപ്പറമ്പ് പഞ്ചായത്തിൽ ആറാം വാർഡിലുള്ള വടക്കാങ്ങര - വടക്കേകുളമ്പ് റോഡിൽ മണ്ണ് വന്നടിഞ്ഞ വെള്ളച്ചാലിലുള്ള മണ്ണുകൾ കോരി വൃത്തിയാക്കിയാണ് പാർട്ടി സേവന ദിനം ആചരിച്ചത്.
/)
ടീം വെൽഫെയറിന്റെ 15 ഓളം വളണ്ടിയർമാർ പങ്കെടുത്ത സേവന പ്രവർത്തനം മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ, എൻ.കെ ജംഷീദ്, സി.ടി കരീം, നാസർ കിഴക്കേതിൽ തുടങ്ങിയവർ നേതൃത്വം നൽകി.