New Update
കൂട്ടിലങ്ങാടി: വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം വീടുകളിൽ വിവിധ യൂണിറ്റുകൾ വഴി പച്ചക്കറി, പലവ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു.
Advertisment
കൂട്ടിലങ്ങാടി, പടിഞ്ഞാറ്റുമുറി, വള്ളിക്കാപ്പറ്റ, പടിഞ്ഞാറമണ്ണ, മുഞ്ഞക്കുളം, വാഴക്കാട്ടിരി, പാറമ്മൽ, പാറടി, പെരിന്താറ്റിരി, പള്ളിപ്പുറം, നാറാസ്കുന്ന്, കടുങ്ങൂത്ത്, കീരം കുണ്ട്, മൊട്ടമ്മൽ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിതരണം നടന്നത്.
വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ജലാൽ, സെക്രട്ടറി സി.എച്ച് സലാം, വാർഡ് മെമ്പർമാരായ ഇ. സി ഹംസ, സി സജീർ, വഹാബ്, സുൽഫത്ത്, ഹൈദരലി, സി. ടി ഹമീദ്, എൻ. കെ ശബീർ എന്നിവർ നേതൃത്വം നൽകി.