Advertisment

കാര്‍ഷികമേഖലയില്‍ മണ്ണിന്റെ ജലാഗിരണ സംഭരണശേഷി വര്‍ധിപ്പിക്കാനും വരള്‍ച്ചയില്‍നിന്നുള്ള രക്ഷക്കും ഹൈഡ്രോജെല്‍

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ: വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനുള്ള ഉപാധിയായ ഹൈഡ്രോജെൽ ഇനി തച്ചമ്പാറയിലും. പോളിമർ ഉപയോഗിച്ച് നിർമിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചുപോകുന്നതാണ്. കൃഷിയിടത്തിലെ മണ്ണുമായി ഹൈഡ്രോജെൽ കലർത്തുകയാണ് ചെയ്യുന്നത്.

Advertisment

ജലം ആഗിരണം ചെയ്യുന്ന ജെൽ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു. ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.

publive-image

10 മുതൽ 25 ശതമാനം വരെ വിളവർധനയും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും.

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ പൂസ ഹൈഡ്രോജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ടെങ്കിലും വൻകിട കർഷകർക്കിടയിൽ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത്. ഹൈഡ്രോജെൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്സൂൾ രൂപത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്

രണ്ട് ക്യാപ്സുൾ ഒരു ഗ്രോബാഗിൽ എന്ന നിലയിലാണ് കൊടുക്കേണ്ടത്, തച്ചമ്പാറ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം അടുക്കളത്തോട്ടം കൃഷിക്ക് ഉപയോഗിക്കാൻ കർഷകർക്ക് ഹൈഡ്രോജെൽ ക്യാപ്സ്യൂൾ വിതരണം ചെയ്യുകയുണ്ടായി,ഇപ്പോഴത്തെ വരൾച്ചയിൽ കർഷകർക്ക് ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. തച്ചമ്പാറ ആത്മ സൊസൈറ്റി കർഷകർക്ക് ആവശ്യാനുസരണം എത്തിച്ച് നൽകുന്നുമുണ്ട്.

പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍. കാര്‍ഷികമേഖലയില്‍ മണ്ണിന്റെ ജലാഗിരണ സംഭരണശേഷി വര്‍ധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജലസേചനത്തോത് കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.

Advertisment