ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ ബി ജെ പി നേതാക്കൾ സന്ദർശിച്ചു

സമദ് കല്ലടിക്കോട്
Monday, December 2, 2019

കുമരനെല്ലൂർ:  ഭാരത സർക്കാരിന്റെ ജ്ഞാനപീഠം അവാർഡ് നേടിയമഹാകവി അക്കിത്ത ത്തെ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിഎം.ഗണേഷ് വീട്ടിലെത്തി ആദരിച്ചു.

ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.വി.ജയൻ മാസ്റ്റർ, യുവമോർച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാർ, തൃത്താല മണ്ഡലം പ്രസിഡണ്ട് കെ.വി.ദിവാകരൻ, മണ്ഡലം ജനറൽ സെക്രട്ടറി ദിനേശൻ എറവക്കാട് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.2008 ല്‍എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 46 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

×