കത്തുന്ന വേനലില്‍ പറവകൾക്കൊരു നീർക്കുടം

സമദ് കല്ലടിക്കോട്
Friday, March 15, 2019

ചെത്തല്ലൂർ: കത്തുന്ന വേനലില്‍ പറവകള്‍ക്ക് ദാഹജലം നല്‍കാന്‍ നീര്‍ക്കുടങ്ങള്‍ സ്ഥാപിച്ച് തച്ചനാട്ടുകര ലെഗസി എ. യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കരുണയുടെ മാതൃക തീര്‍ത്തു.’കരുതി വെക്കാം ജീവന്റെ തുടിപ്പുകള്‍ നാളേക്കായി’ എന്ന ശീര്‍ഷകത്തിലാണ് പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ വിദ്യാലയത്തിലെ തണല്‍ മരങ്ങളില്‍ നീര്‍ കുടങ്ങള്‍ സ്ഥാപിച്ചത്.

മരചില്ലകളില്‍ തൂക്കിയിട്ട മണ്‍പാത്രങ്ങളിലാണ് പക്ഷികള്‍ക്ക് കുടിനീര്‍ ഒഴിച്ച് വെക്കുന്നത്. കനത്ത വെയിലില്‍ പ്രകൃതിദത്ത ജലസ്രോതസുകള്‍ വറ്റി വരളുന്ന സാഹചര്യത്തില്‍ പക്ഷി മൃഗാദികള്‍ക്ക് ജീവജലം നല്‍കേണ്ടത് മനുഷ്യരുടെ കടമായാണെന്ന സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ നന്‍മ നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ പകര്‍ന്ന് നല്‍കുന്നത്.

തണ്ണീര്‍ കുടത്തില്‍എല്ലാ ദിവസവും വൈള്ളം നിറക്കുവാന്‍ വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയസ്‌നേഹതണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം പ്രായം കൂടിയ റിട്ട: അധ്യാപിക ടി.കെ.സരോജിനി നിർവ്വഹിച്ചു.

പി.ടി.എ .പ്രസിഡന്റ് കെ.പി.എം. സലീം അധ്യക്ഷനായി. പ്രധാനാധ്യാപകൻ സി.എം .ബാലചന്ദ്രൻ,സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് വാർഡംഗം കെ.ടി.ജലീൽ, കെ .മുഹമ്മദ് റഫീഖ്, എം. രേഷ്മ, ഇന്ദിരാദേവി, കെ. അസൈനാർ, പി.കെ. ഗീത, എം.യു.സുജ, സ്കൂൾ ലീഡർ ഫെമിന എന്നിവർ സംബന്ധിച്ചു.

×