കോഴിക്കോട്: ചൈൽഡ്ലൈൻ കോഴിക്കോട്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി , കേരള പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അന്താരാഷ്ട്ര ഉടമ്പടി ഒപ്പുവെച്ചതിന്റെ (UNCRC) 30-മത് വാർഷികം "റൺ ഫോർ സേഫ് ചൈൽഡ് ഹുഡ്" എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
/sathyam/media/post_attachments/i52rDpXq5dEzB0VOGHkA.jpg)
കോഴിക്കോട് ബീച്ച് പരിസരത്ത് ഗുജറാത്തി സ്കൂളിന് മുൻവശത്തായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് അഞ്ജലി അമീർ ഉദ്‌ഘാടനം ചെയ്തു.
/sathyam/media/post_attachments/HSiIiCLDYrJ0xKR8xEiQ.jpg)
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത സബ് കലക്ടർ പ്രിയങ്ക, സബ് ജഡ്ജ് ഉണ്ണികൃഷ്ണൻ, ഫ്ലാഗ് ഓഫ് നിർവഹിച്ച അസിസ്റ്റൻറ് കമ്മീഷണർ സുരേന്ദ്രൻ, ചടങ്ങിന് മുഖ്യാതിഥിയായ അഞ്ജലി അമീർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ, കമാൽ വരദൂർ ,എഴുത്തുകാരി ഷഹനാസ് , ടൗൺ സർക്കിൾ ഇൻസ്പെക്ടർ ഉമേഷ്, ഡിസിപിഒ റഷീദ്, ചൈൽഡ് ലൈൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ ജബ്ബാർ, ജുവനൈൽ വിങ് സബ് ഇൻസ്‌പെക്ടർ ശശികുമാർ, കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും വിവിധ വകുപ്പിന്റെ ഓഫീസർമാർ , കേളേജ് വിദ്യാർഥികൾ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ ഈ ഓട്ടത്തിൽ പങ്കാളികളായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us