ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം. ജി.ഒ.എച്ച്. എസ് യു.എസ്‌.എസ്‌. പരിശീലനം സമാപിച്ചു

സമദ് കല്ലടിക്കോട്
Friday, February 28, 2020

എടത്തനാട്ടുകര:  ആത്മവിശ്വാസത്തോടെ മൽസരപരീക്ഷകളിൽ ഏർപ്പെടുന്നതിന്‌ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യു.പി വിഭാഗം എസ്‌. ആർ. ജി. ക്കു കീഴിൽ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച യു.എസ്‌.എസ്‌ പരിശീലനം സമാപിച്ചു.

പരിശീലനത്തിന്റെ ഭാഗമായി മാതൃകാ പരീക്ഷകൾ, ഗ്രൂപ്പ്‌ ചർച്ച, അതിഥി ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. യു.എസ്‌.എസ്‌. പരിശീലന സമാപനം പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.

ഉപ പ്രധാനാധ്യാപകന്‍ പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, സി. ബഷീർ, സി. ഉണ്ണികൃഷണൻ, കെ. പി. യൂനസ്, പി. അച്ച്യുതന്‍ എന്നിവർ പ്രസംഗിച്ചു.

അധ്യാപകരായ പി. ദിലീപ്, ടി.കെ. അഹമ്മദ് സാബു, കെ. യൂനസ് സലീം, വി.പി. നൗഷിദ, പി. മുംതാസ്, കെ. പി. യൂനസ്, കെ. സത്യ ദാസന്‍, പി. ജാനകി, കെ. പി. ശോഭന, പി. അച്ച്യുതന്‍, കെ.ടി. സക്കീന, മൻസൂർ, പി. അബ്ദുല്‍ ലത്തീഫ്, പി. അബ്ദുസ്സലാം, പി. അക്ബർ അലി, സി. ഇസ്‌മയിൽ, കെ.ടി. നസീറ എന്നിവർ ക്ലാസെടുത്തു.

മാതൃകാ പരീക്ഷയിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടിയ ഒ. അഫ്‌നാൻ അൻവർ, എൻ.റിഷ, വി. അൻഷ എന്നിവർക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.

×